സിനിമ

വി​വാ​ഹ​മോ​ച​ന ഹ​ർ​ജി ന​ൽ​കി ന​ട​ൻ വി​ജ​യ്‌​യു​ടെ ഭാ​ര്യ

ചെ​ന്നൈ: ന​ട​നും ടി​വി​കെ അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ്‌​യു​ടെ ഭാ​ര്യ സം​ഗീ​ത വി​വാ​ഹ മോ​ച​ന ഹ​ർ​ജി ന​ൽ​കി. ചെ​ങ്ക​ൽ​പെ​ട്ട് കു​ടും​ബ കോ​ട​തി​യി​ലാ​ണ് ഹ​ർ​ജി ഫ​യ​ൽ ചെ​യ്ത​ത്.

വി​ജ​യ്‌​യോ​ട് ഹാ​ജ​രാ​കാ​ൻ കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഏ​പ്രി​ൽ 20നാ​ണ് ഹാ​ജ​രാ​കേ​ണ്ട​ത്. വി​ജ​യ്‌​ക്ക് മ​റ്റൊ​രു ന​ടി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ വാ​ദം.

ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഹ​ർ​ജി​യി​ൽ ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. വി​ജ​യ്‌​ക്ക് മ​റ്റൊ​രു ന​ടി​യു​മാ​യി ബ​ന്ധം ഉ​ണ്ടെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ ആ​രോ​പ​ണം. 2021 ഏ​പ്രി​ലി​ൽ ആ​ണ് ഇ​ക്കാ​ര്യം അ​റി​ഞ്ഞ​ത്.

ആ ​ന​ടി​യു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ക്കും എ​ന്ന് വി​ജ​യ് ഉ​റ​പ്പ് ന​ൽ​കി​യി​ട്ടും പാ​ലി​ച്ചി​ല്ലെ​ന്ന് ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷ​വും അ​വ​ഗ​ണ​ന​യും അ​നു​ഭ​വി​ച്ച​താ​യും സം​ഗീ​ത ഹ​ർ​ജി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

മാ​സ​ങ്ങ​ളാ​യി ഇ​രു​വ​രും അ​ക​ന്ന് ക​ഴി​യു​ക​യാ​യി​രു​ന്നു. വി​വാ​ഹ ബ​ന്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ വി​ജ​യ് സ​മ്മ​തി​ച്ചി​ല്ലെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. 1998ൽ ​യു​കെ​യി​ൽ വ​ച്ചാ​ണ് വി​ജ​യ്‌​യും സം​ഗീ​ത​യും വി​വാ​ഹി​ത​രാ​യ​ത്.

Leave A Comment