സീറ്റ് കുറഞ്ഞതില്‍ ബിജെപി അമര്‍ഷം : എറണാകുളത്ത് മൂന്നിടത്ത് മാത്രം
കൊച്ചി: മുന്നണി വിപുലീകരണത്തിന്റഎ ഭാഗമായി ട്വന്റി 20 പാര്‍ട്ടിയുമായുള്ള സഖ്യത്തോടെ ജില്ലയില്‍ ബിജെപി മത്സരിക്കുന്ന സീറ്റുകള്‍ കുത്തനെ കുറഞ്ഞതില്‍ പാര്‍ട്ടി പ്രവര്‍ത്തകരിലും നേതാക്കളിലും അമര്‍ഷം. കഴിഞ്ഞ തവണ 11 സീറ്റുകളില്‍ ബിജെപി മത്സരിച്ചപ്പോള്‍ ഇത്തവണ മൂന്നു സീറ്റുകളില്‍ മാത്രമാണ് ബിജെപിക്ക് സ്ഥാനാര്‍ഥികളുള്ളൂ.
തൃപ്പൂണിത്തുറ ഉള്‍പ്പടെ ശക്തമായ രാഷ്ട്രീയ വേരോട്ടമുള്ള മണ്ഡലങ്ങള്‍ പോലും ബിജെപി കൈവിട്ടത് പ്രവര്‍ത്തകരില്‍ അമര്‍ഷത്തിന് ഇടയാക്കി. എറണാകുളം മണ്ഡലത്തിന് പുറമേ ആലുവ, പറവൂര്‍ മണ്ഡലങ്ങളില്‍ മാത്രമാണു ബിജെപി സ്ഥാനാര്‍ഥികളുള്ളത്.
2021 ലെ തെരഞ്ഞെടുപ്പില്‍ 11 മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികളുണ്ടായിരുന്നു. മൂന്നിടത്ത് ബിഡിജെഎസും മത്സരിച്ചിരുന്നു. ഇത്തവണ കണക്കുകള്‍ മാറി. മൂന്നിടത്ത് ബിജെപിയും രണ്ടിടത്ത് ബിഡിജെഎസും ശേഷിക്കുന്ന ഒന്‍പത് മണ്ഡലങ്ങളില്‍ ട്വന്റി 20യുമാണ് മത്സരിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 15.3 ശതമാനം വോട്ടുണ്ടായിരുന്ന തൃപ്പൂണിത്തുറയും 11.4 ശതമാനം വോട്ട് നേടിയ തൃക്കാക്കരയും 10 ശതമാനം വോട്ടുണ്ടായിരുന്ന പെരുമ്പാവൂരും വൈപ്പിനും ഇത്തവണ ട്വന്റി 20 ക്ക് കൈമാറി.
ബിഡിജെഎസിന്റെ പക്കലുണ്ടായിരുന്ന പറവൂര്‍ ബിജെപി ഏറ്റെടുത്തു. മാസങ്ങള്‍ക്ക് മുമ്പി നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയിലെ ബിജെപിയുടെ വോട്ട് ശതമാനം 30 ആയി ഉയരുകയും ചെയ്തിരുന്നു.
ബിജെപി ഭരിക്കുന്ന ജില്ലയിലെ ഏക തദ്ദേശ സ്വയംഭരണ സ്ഥാപനമായ തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി ഉള്‍പ്പെടുന്ന മണ്ഡലം കൈമാറിയത് പ്രവര്‍ത്തകര്‍ക്ക് ഒട്ടും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. ബിജെപി വളരെ വിജയപ്രതീക്ഷവയ്ക്കുന്ന മണ്ഡലമാണ് തൃപ്പൂണിത്തുറ.
ഇവിടെ പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന പ്രതീക്ഷ പ്രവര്ത്തകരിലുണ്ടായിരുന്നു. അപ്രതീക്ഷിതമായി ഘടകകക്ഷിക്ക് സീറ്റ് കൈമാറിയതിനെതിരെ പ്രവര്‍ത്തകര്‍ സംസ്ഥാന നേതൃത്വത്തെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
Leave A Comment