സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമുള്ള കണക്ക്; ജനഹിതമറിയാൻ 985 സ്ഥാനാർഥികൾ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ സംസ്ഥാനത്താകെ ഇക്കുറി ജനവിധി തേടുന്നത് 985 സ്ഥാനാർഥികൾ. ഇക്കുറി ആകെ ലഭിച്ചത് 2,125 നാമനിർദേശ പത്രികകളായിരുന്നു. അതിൽ 1,757 പത്രികകൾ സ്വീകരിക്കുകയും 357 പത്രികകൾ തള്ളുകയും 11 എണ്ണം പിൻവലിക്കുകയും ചെയ്തു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെ മത്സരിച്ചത് 957 സ്ഥാനാർഥികളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 28 സ്ഥാനാർഥികളാണ് ഇത്തവണ അധികം മത്സരിക്കുന്നത്.
തിരുവനന്തപുരത്ത് 115 സ്ഥാനാർഥികൾ, കൊല്ലത്ത് 68, പത്തനംതിട്ടയിൽ 25, ആലപ്പുഴയിൽ 53, കോട്ടയത്ത് 62, ഇടുക്കിയിൽ 32, എറണാകുളത്ത് 93, തൃശൂരിൽ 83, പാലക്കാട് 83, മലപ്പുറത്ത് 112, കോഴിക്കോട് 112, വയനാട് 22, കണ്ണൂരിൽ 88, കാസർഗോഡ് 37 എന്നിങ്ങനെയാണ് ഓരോ ജില്ലകളിലും സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമുള്ള സ്ഥാനാർഥികളുടെ കണക്കുകൾ. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി വ്യാഴാഴ്ചയാണ്.
Leave A Comment