വീണ നായർ ഏറ്റുമാനൂരിൽ, തൃപ്പൂണിത്തുറയിൽ അഞ്ജലി നായര്‍; ട്വന്‍റി 20 താരമയം
കൊച്ചി: സിനിമാ സീരിയല്‍ താരങ്ങള്‍ക്ക് കൂട്ടത്തോടെ സീറ്റ് നല്‍കി ബിജെപി ഘടകകക്ഷിയായ ട്വന്‍റി 20. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ സിനിമാ താരം അഞ്ജലി നായരാണ് സ്ഥാനാര്‍ഥി. കൂടുതല്‍ സെലിബ്രിറ്റികള്‍ പാര്‍ട്ടിയുടെ ഭാഗമായി ഇനിയും മല്‍സരരംഗത്തുണ്ടാകുമെന്ന് ട്വന്‍റി ട്വന്‍റി നേതൃത്വം അവകാശപ്പെട്ടു.
തൃപ്പൂണിത്തുറയില്‍ അഞ്ജലി നായര്‍, പെരുമ്പാവൂരില്‍ ലക്ഷ്മി പ്രിയ, ഏറ്റുമാനൂരില്‍ വീണ നായര്‍, അങ്കമാലിയില്‍ പ്രോമി കുര്യാക്കോസ് എന്നിങ്ങനെയാണ് ട്വന്‍റി 20 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. അഖില്‍ മാരാര്‍ക്ക് പിന്നാലെയാണ് കൂടുതല്‍ സിനിമ സീരിയല്‍ സോഷ്യല്‍ മീഡിയ താരങ്ങളെ ട്വന്‍റി ട്വന്‍റി മല്‍സരിക്കാനിറക്കിയത്.
പ്രധാന ബിജെപി നേതാക്കള്‍ ആഗ്രഹിച്ചിരുന്ന തൃപ്പൂണിത്തുറ സീറ്റില്‍ ട്വന്‍റി ട്വന്‍റിക്കായി സിനിമാ താരമിറങ്ങുന്നതില്‍ അണികളിലും പ്രാദേശിക നേതാക്കള്‍ക്കിടയിലും കടുത്ത അമര്‍ഷമുണ്ട്. ബിഡിജെഎസ് സ്വാധീന മണ്ഡലമായ ഏറ്റുമാനൂരിലെ വീണ നായരുടെ സ്ഥാനാര്‍ഥിത്വം സാമുദായിക പരിഗണനകള്‍ കണക്കിലെടുക്കാതെയാണെന്ന വിമര്‍ശനവും പ്രാദേശിക എന്‍ഡിഎ നേതാക്കളില്‍ ചിലര്‍ പങ്കുവയ്ക്കുന്നു.
Leave A Comment