ജനഹിതം

അ​വ​ഗ​ണ​ന; രാ​ജി​ക്കൊ​രു​ങ്ങി കെ​എ​സ്‌​യു അ​ധ്യ​ക്ഷ​ൻ അ​ലോ​ഷ്യ​സ് സേ​വ്യ​ര്‍

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​ര്‍ രാ​ജി വ​യ്ക്കാ​നൊ​രു​ങ്ങു​ന്നു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ര​ണ്ടാം പ​ട്ടി​ക​യി​ലും പേ​രി​ല്ലെ​ന്ന് വ്യ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രാ​ജി വ​യ്ക്കു​ന്ന​ത്.

നേ​ര​ത്തെ പൂ​ഞ്ഞാ​ർ‌, പീ​രു​മേ​ട്, ഇ​ടു​ക്കി മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് പേ​ര് പ​രി​ഗ​ണി​ച്ചി​രു​ന്നെ​ങ്കി​ലും പ്രാ​ദേ​ശി​ക​മാ​യ എ​തി​ർ​പ്പു​യ​ർ​ന്നി​രു​ന്നു.

ഇ​റ​ക്കു​മ​തി സ്ഥാ​നാ​ർ​ഥി പൂ​ഞ്ഞാ​റി​ല്‍ വേ​ണ്ടെ​ന്നും സ്വ​ന്തം നാ​ട്ടി​ല്‍ മ​ത്സ​രി​ക്ക​ട്ടെ​യെ​ന്നു​മാ​യി​രു​ന്നു പോ​സ്റ്റ​റി​ൽ എ​ഴു​തി​യി​രു​ന്ന​ത്. അ​ലോ​ഷി സ്വ​ന്തം നാ​ട്ടു​കാ​ര്‍​ക്ക് വേ​ണ്ടാ​ത്ത​വ​നെ​ന്നും പോ​സ്റ്റ​റി​ല്‍ ആ​രോ​പി​ച്ചി​രു​ന്നു.

Leave A Comment