'നിലവിലെ സാഹചര്യത്തിൽ ജനം എല്‍ഡിഎഫിന് വോട്ട് ചെയ്യില്ല': ജി. സുധാകരന്‍
ആലപ്പുഴ: പിണറായി സർക്കാരിന്‍റെ മൂന്നാമൂഴം സംബന്ധിച്ച പ്രസ്താവനയില്‍ വിശദീകരണവുമായി മുന്‍ സിപിഎം നേതാവും അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർഥിയുമായ ജി. സുധാകരന്‍. പിണറായി വിജയൻ മുഖ്യമന്ത്രി ആയാൽ സന്തോഷമുണ്ട്, പക്ഷെ മൂന്നാമൂഴം സഫലമാകില്ലെന്നാണ് പറഞ്ഞത്.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ജനം എൽഡിഎഫിന് വോട്ട് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ ജനകീയ സ്വതന്ത്ര സ്ഥാനാർഥിയാണ്. തന്നെ സഹായിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് മുന്നോട്ട് വരാം. യുഡിഎഫ് പിന്തുണയ്ക്കും, അതു സ്വീകരിക്കും.
തനിക്ക് പാർലമെന്‍ററി വ്യാമോഹം എന്ന് പറയുന്നവർക്ക് നാണവും മാനവും ഉണ്ടോയെന്നും മത്സരിക്കുന്ന ആർക്കും ഒരു വ്യാമോഹവുമില്ലേയെന്നും ജി. സുധാകരന്‍ ചോദിച്ചു.
ആരിഫ് ആലുവയിൽ പോയി മത്സരിക്കുന്നു. അത് പാർലമെന്‍ററി വ്യാമോഹം അല്ലേ? സജി ചെറിയാനും പ്രതിഭയും വാസവനും മൂന്നാം തവണയാണ് മത്സരിക്കുന്നത്. ഇതൊന്നും വ്യാമോഹം അല്ലേ? പാർലമെന്‍ററി വ്യാമോഹം ഇല്ലാത്തവരാണോ വീണ്ടും മത്സരിക്കുന്നത്? ഇവരൊക്കെ കണ്ണടച്ച് ഇരിക്കുകയാണെന്നും സുധാകരൻ പറഞ്ഞു.
Leave A Comment