ജനഹിതം

60 ഇ​ന പ​രി​പാ​ടി​ക​ൾ; എ​ൽ​ഡി​എ​ഫ്‌ പ്ര​ക​ട​ന​പ​ത്രി​ക പ്ര​കാ​ശ​നം ചെ​യ്‌​തു

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​കാ​ശ​നം ചെ​യ്‌​തു. ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​ത്തി​നി​ടെ ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി​ക​ളു​ടെ തു​ട​ർ​ച്ച​ക്കു​ള്ള 60 ഇ​ന പ​രി​പാ​ടി​യും 950 നി​ർ​ദേ​ശ​ങ്ങ​ളു​മാ​ണ് പ്ര​ക​ട​ന പ​ത്രി​ക​യി​ലു​ള്ള​ത്.

ര​ണ്ട് പു​സ്ത​ക​മാ​യാ​ണ് പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. കി​ട​പ്പു രോ​ഗി​ക​ൾ​ക്ക് സ​മ്പൂ​ർ​ണ ആ​രോ​ഗ്യ പ​രി​ര​ക്ഷ, കേ​ര​ള​ത്തി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും ജോ​ലി, ഈ ​അ​ധ്യാ​യ​ന വ​ർ​ഷം 60000 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജോ​ലി ഉ​റ​പ്പാ​ക്കും, സ്ത്രീ​ക​ളി​ൽ 50 ശ​ത​മാ​നം പേ​ർ​ക്കും ജോ​ലി.

അ​ഭ്യ​സ്ഥ വി​ദ്യ​രു​ടെ സം​രം​ഭ​ങ്ങ​ൾ​ക്ക് പ​ലി​ശ ര​ഹി​ത വാ​യ്പ, അ​തി​വേ​ഗ തെ​ക്ക് വ​ട​ക്ക് റെ​യി​ൽ​പാ​ത​യ്ക്കു വേ​ണ്ടി​യു​ള്ള ശ്ര​മം തു​ട​രു​മെ​ന്നും പ​ത്രി​ക​യി​ൽ പ​റ​യു​ന്നു. കോ​ഴി​ക്കോ​ട് ന​ട​ന്ന ച​ട​ങ്ങി​ൽ എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ടി.​പി. രാ​മ​കൃ​ഷ്ണ​ൻ, സി​പി​ഐ നേ​താ​വ് പ്ര​കാ​ശ്‌​ബാ​ബു, കെ. ​കൃ​ഷ്‌​ണ​ൽ​കു​ട്ടി, എ.​കെ. ശ​ശീ​ന്ദ്ര​ൻ, എ​ള​മ​രം​ക​രീം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Leave A Comment