ജനഹിതം

അ​ഞ്ച് പ​തി​റ്റാ​ണ്ടി​നി​പ്പു​റം ഇ​ന്ത്യ 'ക​മ്മ്യൂ​ണി​സ്റ്റ് മു​ക്ത' ഭ​ര​ണ​ത്തി​ലേ​ക്ക്?

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ നി​ർ​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്തി​യി​രു​ന്ന ഇ​ട​തു​കോ​ട്ട​ക​ൾ ത​ക​ർ​ന്ന​ടി​യു​ന്ന കാ​ഴ്ച​യ്ക്കാ​ണ് 2026ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ൾ സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നും അ​ധി​കാ​രം നി​ല​നി​ർ​ത്താ​ൻ ക​ഴി​യാതെ വന്നതോടെ 1970-ന് ​ശേ​ഷം ആ​ദ്യ​മാ​യി ഇ​ന്ത്യ​യി​ൽ ഒ​രു സം​സ്ഥാ​ന​ത്തും ഭ​ര​ണ​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലേ​ക്ക് ഇ​ട​തു​പ​ക്ഷം നീ​ങ്ങു​ക​യാ​ണ്.

140 മ​ണ്ഡ​ല​ങ്ങ​ളി​ൽ കേ​വ​ലം 35 സീ​റ്റു​ക​ളി​ൽ മാ​ത്രം എ​ൽ​ഡി​എ​ഫ് ഒ​തു​ങ്ങു​മ്പോ​ൾ, നൂ​റി​ല​ധി​കം സീ​റ്റു​ക​ളി​ൽ യു​ഡി​എ​ഫ് ഭ​ര​ണ​മു​റ​പ്പി​ച്ചു ക​ഴി​ഞ്ഞു. 1957-ൽ ​ലോ​ക​ത്താ​ദ്യ​മാ​യി ബാ​ല​റ്റി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഒ​രു ക​മ്മ്യൂ​ണി​സ്റ്റ് സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ൽ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​ത് ച​രി​ത്ര​മാ​യി​രു​ന്നു. 1977 മു​ത​ൽ 34 വ​ർ​ഷം തു​ട​ർ​ച്ച​യാ​യി പ​ശ്ചി​മ ബം​ഗാ​ൾ ഭ​രി​ച്ച ഇ​ട​തു​പ​ക്ഷം, ജ്യോ​തി ബ​സു​വി​നെ​പ്പോ​ലെ​യു​ള്ള ക​രു​ത്ത​രാ​യ നേ​താ​ക്ക​ളി​ലൂ​ടെ ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ദി​ശ നി​ർ​ണ​യി​ച്ചി​രു​ന്ന കാ​ല​ത്ത് നി​ന്നു​മാ​ണ് ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ഇ​പ്പോ​ഴ​ത്തെ ത​ക​ർ​ച്ച.

1996-ൽ ​ജ്യോ​തി ബ​സു​വി​ന് ല​ഭി​ച്ച പ്ര​ധാ​ന​മ​ന്ത്രി പ​ദം പാ​ർ​ട്ടി​യു​ടെ തീ​രു​മാ​ന​പ്ര​കാ​രം വേ​ണ്ടെ​ന്നു​വെ​ച്ച​ത് പി​ൽ​ക്കാ​ല​ത്ത് 'ച​രി​ത്ര​പ​ര​മാ​യ വി​ഡ്ഢി​ത്തം' എ​ന്ന് പോ​ലും വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. കാ​ൽ​നൂ​റ്റാ​ണ്ടോ​ളം ഇ​ട​തു​പ​ക്ഷം അ​ട​ക്കി​വാ​ണി​രു​ന്ന ത്രി​പു​ര 2018-ൽ ​ബി​ജെ​പി പി​ടി​ച്ചെ​ടു​ത്ത​തോ​ടെ ക​മ്മ്യൂ​ണി​സ്റ്റ് സാ​മ്രാ​ജ്യ​ത്തി​ന്‍റെ ത​ക​ർ​ച്ച വേ​ഗ​ത്തി​ലാ​യി.

പ​ശ്ചി​മ ബം​ഗാ​ളി​ൽ 2011-ൽ ​മ​മ​ത ബാ​ന​ർ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന 'പ​രി​വ​ർ​ത്ത​നം' ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ അ​ധഃ​പ​ത​ന​ത്തി​ന് തു​ട​ക്ക​മി​ട്ടു. സിം​ഗൂ​രി​ലെ​യും ന​ന്ദി​ഗ്രാ​മി​ലെ​യും ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ ബം​ഗാ​ളി​ലെ ചു​വ​പ്പു​കോ​ട്ട​ക​ളെ ത​ക​ർ​ത്തു. പി​ന്നാ​ലെ ത്രി​പു​ര​യും ന​ഷ്ട​മാ​യ​തോ​ടെ ഇ​ട​തു​ക​ക്ഷി​ക​ളു​ടെ ഏ​ക ആ​ശ്വാ​സം കേ​ര​ളം മാ​ത്ര​മാ​യി​രു​ന്നു. 2021-ൽ ​ഭ​ര​ണ​ത്തു​ട​ർ​ച്ച നേ​ടി ച​രി​ത്രം കു​റി​ച്ചെ​ങ്കി​ലും, അ​ഞ്ച് വ​ർ​ഷ​ത്തി​നി​പ്പു​റം കേ​ര​ള​ത്തി​ലും ജ​ന​പി​ന്തു​ണ കു​റ​യു​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ ഫ​ല​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Leave A Comment