ധർമടത്ത് പിണറായി വിജയൻ തന്നെ, സിറ്റിംഗ് മന്ത്രിമാർ സ്ഥാനാർഥികൾ
തിരുവനന്തപുരം: തുടർച്ചയായ മൂന്നാം തവണയും ഭരണമുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ തട്ടകമായ ധർമ്മടത്ത് തന്നെ മത്സരിക്കും. എകെജി സെന്ററിൽ നടന്ന വാർത്താസമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് പട്ടിക പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനടക്കം ഒമ്പത് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ ഉൾപ്പെടെ സിപിഎം, സിപിഐ പത്ത് സിറ്റിംഗ് മന്ത്രിമാരും സ്ഥാനാർഥി പട്ടികയിൽ വീണ്ടും ഇടംപിടിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് പുറമേ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ (കൊട്ടാരക്കര)
പി. രാജീവ് (കളമശ്ശേരി), വി.എൻ. വാസവൻ (ഏറ്റുമാനൂർ),വി. ശിവൻകുട്ടി (നേമം), എം.ബി. രാജേഷ് (തൃത്താല), ഡോ. ആർ. ബിന്ദു (ഇരിങ്ങാലക്കുട), പി. പ്രസാദ് (ചേർത്തല), കെ. രാജൻ (ഒല്ലൂർ) എന്നിവരാണ് വീണ്ടും മത്സരത്തിനിറങ്ങുന്ന സിറ്റിംഗ് മന്ത്രിമാർ.
Leave A Comment