പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു; വിതരണം 43 കേന്ദ്രങ്ങളിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള വോട്ടിംഗ് യന്ത്രങ്ങളുടെയും മറ്റ് പോളിംഗ് സാമഗ്രികളുടെയും വിതരണം ആരംഭിച്ചു. 43 കേന്ദ്രങ്ങളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്താകെ 1.46 ലക്ഷം ഉദ്യോഗസ്ഥരാണ് പോളിംഗ് നിയന്ത്രിക്കുന്നത്. വിവിധ വിതരണ-സ്വീകരണ കേന്ദ്രങ്ങളിൽ നിന്ന് പോളിംഗ് സാമഗ്രികൾ കൈപ്പറ്റിയ ഉദ്യോഗസ്ഥരെ പ്രത്യേക വാഹനങ്ങളിൽ പോളിംഗ് ബൂത്തുകളിൽ എത്തിക്കും. ഉദ്യോഗസ്ഥരെ പോലീസും റൂട്ട് ഓഫീസറും അനുഗമിക്കും.
വിതരണ കേന്ദ്രങ്ങളിൽ കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വോട്ടെടുപ്പിനു ശേഷം ഉദ്യോഗസ്ഥർ ഇതേ കേന്ദ്രങ്ങളിൽ തന്നെയാണ് സാമഗ്രികൾ തിരിച്ചേല്പിക്കേണ്ടത്.
Leave A Comment