രാഹുൽ ഗാന്ധി മാളയിലേക്ക്; തിങ്കളാഴ്ച ഉച്ചക്ക് ഒ ജെ ജനീഷിനായി വോട്ടഭ്യർത്ഥിക്കും
മാള: രാഹുൽ ഗാന്ധി മാളയിലേക്ക്. ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ: ഒ.ജെ. ജനീഷിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥമാണ് രാഹുൽ ഗാന്ധി മാളയിൽ എത്തുന്നത്.
മാള സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൽ തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് രാഹുൽ ഗാന്ധി എത്തിച്ചേരും. തുടർന്ന് പൊതുസമ്മേളനം നടക്കും.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്റെ തെരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കുവാനാണ് രാഹുൽ ഗാന്ധിയുടെ മാളയിലെ പ്രചരണം.
Leave A Comment