വെള്ളാപ്പള്ളിയുടെ വാര്‍ഡില്‍ യുഡിഎഫിന് വൻ വിജയം
ചേര്‍ത്തല: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശനും എന്‍ഡിഎയുടെ പ്രധാന ഘടകക്ഷിയായ ബിഡിജെഎസ് സംസ്ഥാന ചെയര്മാന് തുഷാര്‍ വെള്ളാപ്പള്ളിയും താമസിക്കുന്ന വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വന്‍ വിജയം.
മാരാരിക്കുളം വടക്ക് പഞ്ചായത്ത് കണിച്ചുകുളങ്ങര അഞ്ചാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍. ഷൈലജ 599 വോട്ട് നേടിയപ്പോള്‍ എതിര്‍സ്ഥാനാര്‍ഥിയായ എല്‍ഡിഎഫിലെ നിഷ കെ.എം 304 വോട്ടുകള്‍ നേടി.
എന്നാല്‍ എന്‍ഡിഎയുടെ സഖ്യകക്ഷിയായ ബിഡിജെഎസ് ചെയര്മാന് തുഷാര്‍ വെള്ളാപ്പള്ളിയുടെ സ്വന്തം വാര്‍ഡില്‍ താമര ചിഹ്നത്തില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ഥി ജിജിമോള്‍ക്ക് ലഭിച്ചത് വെറും 93 വോട്ടുകള്‍ മാത്രം.
വെള്ളാപ്പള്ളിയുടെ സ്വന്തം തട്ടകത്തില്‍ പോലും വോട്ടുനേടാന്‍ കഴിയാതിരുന്നത് സംസ്ഥാന തലത്തില്‍ ബിജെപിയില്‍ ചര്‍ച്ചയായിരിക്കുകയാണ്
Leave A Comment