ബാലസാഹിത്യ സമിതി അവാർഡുകൾ പ്രഖ്യാപിച്ചു
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബാലസാഹിത്യ സമിതിയുടെ 2025ലെസാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു.
കഥ നോവൽ വിഭാഗത്തിനുള്ളപി.ടി ഭാസ്കരപ്പണിക്കർ അവാർഡ് വിമീഷ് മണിയൂരിന്റെകഥ ക്കുറുക്കന്മാർ എന്ന കഥാപുസ്തകത്തിനും കവിതയ്ക്കുള്ള പുല്ലാർക്കാട്ട് ബാബു സ്മാരക പുരസ്കാരത്തിന് രമേഷ് വട്ടിങ്ങാവിലിൻ്റെ 'സങ്കടക്കുട്ടി,യും അർഹമായി. ശാസ്ത്ര സാഹിത്യ ഗ്രന്ഥത്തിനുള്ള കേശവൻ വെള്ളികുളങ്ങര അവാർഡ് ജ്യോതി നമ്പ്യാരുടെ 'സൈബറിടങ്ങളിൽ കുട്ടികളുടെ വളർച്ച, എന്ന പുസ്തകത്തിനാണ് ലഭിച്ചത്. 10,000/രൂപയും മൊമെന്റോയും ആണ് അവാർഡ് മൂല്യം.
സിപ്പി പള്ളിപ്പുറം ,ബക്കർ മേത്തല ,അജിത് കുമാർ ഗോതുരുത്ത്, പൗർണമി വിനോദ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് അവാർഡ് നിർണയിച്ചത്. .2025നവംബർ 16ന് കൊടുങ്ങല്ലൂരിൽ വെച്ച് അവാർഡ് സമർപ്പണം നടത്തുന്നതാണ്.
Leave A Comment