MAGAZINE

ക​വി എ. ​സി. ശ്രീ​ഹ​രി അ​ന്ത​രി​ച്ചു

ക​ണ്ണൂ​ർ: ക​വി​യും അ​ധ്യാ​പ​ക​നു​മാ​യ എ. ​സി. ശ്രീ​ഹ​രി (56) അ​ന്ത​രി​ച്ചു. നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച രാ​ത്രി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. പ​യ്യ​ന്നൂ​ർ ആ​ല​പ്പ​ട​മ്പ് സ്വ​ദേ​ശി​യാ​ണ്. പ​യ്യ​ന്നൂ​ർ കോ​ളജ് ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മു​ൻ മേ​ധാ​വി​യും മ​ല​യാ​ള​ത്തി​ലെ പ്ര​ശ​സ്ത​നാ​യ ക​വി​യും എ​ഴു​ത്തു​കാ​ര​നു​മാ​ണ് ശ്രീ​ഹ​രി. മെ​യ് 30-നാ​ണ് സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​വി​ത​ക​ൾ കേ​ര​ള​ത്തി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പാ​ഠ​പു​സ്ത​ക​മാ​യി പ​ഠി​പ്പി​ക്കു​ന്നു​ണ്ട്. എ​ൻ.​എ​ൻ. ക​ക്കാ​ട്, വി.​ടി.​കു​മാ​ര​ൻ, വൈ​ലോ​പ്പി​ള്ളി തു​ട​ങ്ങി​യവരുടെ പേരിലുള്ള പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്.

പ​യ്യ​ന്നൂ​രി​ന​ടു​ത്ത്‍ ആ​ല​പ്പ​ട​മ്പി​ൽ 1969 ന​വം​ബ​ർ 24-ന് ​ആ​യി​രു​ന്നു ജ​ന​നം. എ.​സി. ദാ​മോ​ദ​ര​ൻ ന​മ്പൂ​തി​രി​യും സാ​വി​ത്രി അ​ന്ത​ർ​ജ്ജ​ന​വു​മാ​ണ് മാ​താ​പി​താ​ക്ക​ൾ. പ​യ്യ​ന്നൂ​ർ കോ​ളജി​ൽ​നി​ന്ന് ഇം​ഗ്ലീ​ഷി​ൽ ബി​രു​ദ​വും ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ളേ​ജി​ൽ​നി​ന്ന് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ‌​വക​ലാ​ശാ​ല​യി​ൽ​നി​ന്ന് എം.​ഫി​ലും നേ​ടി.

Leave A Comment