കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; എം ശ്രീശങ്കറിനും മുഹമ്മദ് ഷമിക്കും അർജുന അവാർഡ്
ന്യൂഡൽഹി: ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളി ലോംഗ് ജമ്പ് താരം മുരളി ശ്രീശങ്കറിന് അർജുന അവാർഡ് ലഭിച്ചു. ശ്രീശങ്കറിനൊപ്പം ലോകകപ്പിൽ തകർത്തെറിഞ്ഞ പേസർ മുഹമ്മദ് ഷമിയ്ക്കും അർജുന ലഭിച്ചു. ഇവരെക്കൂടാതെ മറ്റ് 24 പേർക്കും അർജുന പുരസ്കാരമുണ്ട്.കബഡി പരിശീലകൻ ഇ ഭാസ്കരന് ദ്രോണാചാര്യ ലഭിച്ചു. രാജ്യത്തെ പരമോന്നത കായിക പുരസ്കാരം മേജർ ധ്യാൻചന്ദ് ഖേൽരത്‌ന അവാർഡ് ബാഡ്മിന്റൺ താരങ്ങളായ ചിരാഗ് ഷെട്ടിയും സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡിയും പങ്കിട്ടു. അടുത്തമാസം 9ന് അവാർഡ് വിതരണം ചെയ്യും.
ദേശീയ കായിക പുരസ്കാരങ്ങൾ
മേജർ ധ്യാൻ ചന്ദ് ഖേൽരത്ന പുരസ്കാരം
ചിരാഗ് ഷെട്ടി (ബാഡ്മിന്റൺ)
റാങ്കിറെഡ്ഡി സാത്വിക് സായ്രാജ് (ബാഡ്മിന്റൺ).
അർജുന പുരസ്കാരം
ഓജസ് പ്രവീൺ ഡിയോട്ടാലെ (ആർച്ചറി)
അദിതി ഗോപിചന്ദ് സ്വാമി (ആർച്ചറി)
എം ശ്രീശങ്കർ (അത്ലറ്റിക്സ്)
പറുൾ ചൗധരി (അത്ലറ്റിക്സ്)
മൊഹമ്മദ് ഹുസാമുദീൻ (ബോക്സിങ്)
ആർ വൈശാലി (ചെസ്)
മൊഹമ്മദ് ഷമി (ക്രിക്കറ്റ്)
ദിവ്യകൃതി സിങ് (ഇക്വസ്ട്രിയൻ ഡ്രെസേജ്)
അനുഷ് അഗർവല്ല (ഇക്വസ്ട്രിയൻ)
ദിക്ഷ ദഗർ (ഗോൾഫ്)
പുക്രംബം സുശീല ചാനു (ഹോക്കി)
കൃഷൻ ബഹദൂർ പതക് (ഹോക്കി)
പവൻ കുമാർ (കബഡി)
റിതു നേഗി (കബഡി)
നസ്രീൻ (ഖോ-ഖോ)
എംഎസ് പിങ്കി (ലോൺ ബോൾസ്)
ഐശ്വരി പ്രതാപ് സിങ് (ഷൂട്ടിങ്)
ഹരീന്ദർ പാൽ സിങ്(സ്ക്വാഷ്)
ഈഷ സിങ് (ഷൂട്ടിങ്)
അയ്ഹിക മുഖർജി (ടേബിൾ ടെന്നീസ്)
സുനിൽ കുമാർ (റെസ്ലിങ്)
എംഎസ് അന്റിം (റെസ്ലിങ്)
നവോറം റോഷിബിന ദേവി (വുഷു)
ശീതൽ ദേവി (പാര ആർച്ചറി
ഇക്കുരി അജയ് കുമാർ റെഡ്ഡി (ബ്ലൈൻഡ് ക്രിക്കറ്റ്)
പ്രചി യാദവ് (പാര കനോയിങ്)
ദ്രോണാചാര്യ പുരസ്കാരം (മികച്ച പരിശീലകർക്ക് നൽകുന്നത്)
ലളിത് കുമാർ (റെസ്ലിങ്)
ആർ ബി രമേശ് (ചെസ്)
മഹാവീർ പ്രസാദ് സൈനി (പാര അത്ലറ്റിക്സ്)
ശിവേന്ദ്ര സിങ് (ഹോക്കി)
ഗണേഷ് പ്രഭാകർ (മല്ലക്കാമ്പ്).
Leave A Comment