sports

ലിംഗ നീതിയിൽ ചരിത്രനീക്കവുമായി ഐസിസി; പുരുഷ, വനിതാ ട്വന്‍റി 20 ലോകകപ്പ് സമ്മാനത്തുക തുല്യമാക്കി

ക്രിക്കറ്റിൽ ലിംഗ നീതിയിൽ ചരിത്രനീക്കവുമായി ഐസിസി. പുരുഷ, വനിതാ ട്വന്‍റി 20 ലോകകപ്പ് സമ്മാനത്തുക തുല്യമാക്കി. അടുത്ത മാസം തുടങ്ങുന്ന വനിതാ ലോകകപ്പ് മുതല്‍ പ്രാബല്യം. ഇതനുസരിച്ച് ജേതാക്കള്‍ക്ക്  19.5 കോടി രൂപ ലഭിക്കും. 

2030ലാണ് തുല്യ സമ്മാനത്തുക നടപ്പാക്കാന്‍ നേരത്തെ നിശ്ചയിച്ചിരുന്നത്. 

ഐസിസിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും തുക വനിതാ ചാമ്പ്യന്മാര്‍ക്ക് നല്‍കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് പുരുഷ ടീമിന് തുല്യമായി വനിതാ ടീമുകള്‍ക്കും സമ്മാനത്തുക ലഭിക്കുകയെന്ന പ്രത്യേകതയും ഉണ്ട്. ഇതോടെ പുരുഷന്മാരുടെയും സ്ത്രീകളുടെയും ലോകകപ്പുകളില്‍ തുല്യ സമ്മാനത്തുക നല്‍കുന്ന ഏക കായിക ഇനമായി മാറിയിരിക്കുകയാണ് ക്രിക്കറ്റ്.

പുതിയ പരിഷ്‌കാരപ്രകാരം 2023 ലോകകപ്പ് ചാമ്പ്യന്മാരെക്കാളും 134 ശതമാനം അധിക വരുമാനമാണ് വനിതാ ലോകകപ്പ് വിജയികള്‍ക്ക് ലഭിക്കുക. റണ്ണറപ്പുകള്‍, സെമിഫൈനലിസ്റ്റുകള്‍ എന്നിവര്‍ക്കും പ്രതിഫലത്തില്‍ വര്‍ധനയുണ്ടാകും. റണ്ണേഴ്‌സ് അപ്പിന് 1.17 ലക്ഷം യുഎസ് ഡോളറും മൂന്നാം സ്ഥാനക്കാര്‍ക്ക് 675,000 യുഎസ് ഡോളറുമാണ് സമ്മാനത്തുക ലഭിക്കുക.

Leave A Comment