ക്രിസ്റ്റ്യാനോയ്ക്ക് ബിഎംഡബ്യൂ എക്‌സ് എം ലേബല്‍ റെഡ് സമ്മാനിച്ച് അല്‍ നസര്‍
ഫുട്‍ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ക്രിസ്മസ് സമ്മാനമായി കോടികൾ വിലമതിക്കുന്ന കാർ കിട്ടിയിട്ടുണ്ട്. ആറ് കോടിയോളം രൂപ വില വരുന്ന റോൾസ് റോയ്സ് ഡോൺ നൽകി പങ്കാളി ജോർജിന റോഡ്രിഗസ് ആണ് 2022ൽ താരത്തെ അത്ഭുതപ്പെടുത്തിയത്.ഈ ക്രിസ്മസ് കാലത്തും ക്രിസ്റ്റ്യാനോയ്ക്ക് ഒരു കിടിലൻ സമ്മാനം കിട്ടിയിട്ടുണ്ട്. ക്രിസ്റ്റ്യാനോയ്ക്കും ക്ലബിലെ മറ്റ് താരങ്ങള്‍ക്കും ഒരു കോടിയിലധികം വില മതിയ്ക്കുന്ന ബിഎംഡബ്യൂ കാറുകളാണ് സൗദി പ്രോ ലീഗ് ക്ലബായ അല്‍ നസര്‍ നല്‍കിയിരിക്കുന്നത്.കാർ മാത്രമല്ല സ്വന്തം പേരോട് കൂടിയ പേഴ്സണലൈസ് ചെയ്ത നമ്പർ പ്ലേറ്റും ഇതോടൊപ്പമുണ്ട്.
Leave A Comment