sports

യോ​ഗ്യ​താ ട്ര​യ​ല്‍​സി​ൽ വി​നേ​ഷ് ഫോ​ഗ​ട്ടി​ന് തി​രി​ച്ച​ടി; സെ​മി​ഫൈ​ന​ലി​ൽ തോ​റ്റു

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ ഗു​സ്തി താ​രം വി​നേ​ഷ് ഫോ​ഗ​ട്ടി​ന് ഏ​ഷ്യ​ന്‍ ഗെ​യിം​സ് യോ​ഗ്യ​താ ട്ര​യ​ല്‍​സി​ല്‍ നി​രാ​ശ. വ​നി​ത​ക​ളു​ടെ 50 കി​ലോ​ഗ്രാം വി​ഭാ​ഗം സെ​മി​ഫൈ​ന​ലി​ല്‍ മീ​നാ​ക്ഷി​യോ​ട് തോ​റ്റു. 6-4 എ​ന്ന സ്‌​കോ​റി​നാ​ണ് വി​നേ​ഷ് പ​രാ​ജ​യ​പ്പെ​ട്ട​ത്. ഇ​തോ​ടെ 2026-ലെ ​ഏ​ഷ്യ​ന്‍ ഗെ​യിം​സി​നു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ ഇ​ടം നേ​ടാ​മെ​ന്ന വി​നേ​ഷി​ന്‍റെ പ്ര​തീ​ക്ഷ​ക​ള്‍​ക്ക് തി​രി​ച്ച​ടി​യേ​റ്റു. ആ​ദ്യം മു​ത​ല്‍ അ​വ​സാ​നം വ​രെ ആ​വേ​ശം നി​റ​ഞ്ഞ പോ​രാ​ട്ട​ത്തി​ല്‍ വി​നേ​ഷും മീ​നാ​ക്ഷി​യും ഒ​പ്പ​ത്തി​നൊ​പ്പം മു​ന്നേ​റി​യെ​ങ്കി​ലും, നി​ര്‍​ണാ​യ​ക നി​മി​ഷ​ങ്ങ​ളി​ല്‍ മേ​ധാ​വി​ത്വം നി​ല​നി​ര്‍​ത്തി​യ മീ​നാ​ക്ഷി വി​ജ​യം ഉ​റ​പ്പാ​ക്കി ഫൈ​ന​ലി​ലേ​യ്ക്ക് യോ​ഗ്യ​ത നേ​ടി.

ഏ​ഷ്യ​ന്‍ ഗെ​യിം​സ് ല​ക്ഷ്യ​മി​ട്ട് മ​ത്സ​ര​രം​ഗ​ത്തേ​ക്ക് ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യ വി​നേ​ഷി​ന് ഈ ​തോ​ല്‍​വി വ​ലി​യൊ​രു ആ​ഘാ​ത​മാ​യി. എ​ങ്കി​ലും, മ​ത്സ​ര​ശേ​ഷം ഗോ​ദ വി​ടു​മ്പോ​ള്‍ മു​ന്‍ ലോ​ക ചാ​മ്പ്യ​ന്‍ കൂ​ടി​യാ​യ വി​നേ​ഷ് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രു​ടെ കൈ​യ​ടി നേ​ടി​യ ഒ​രു സ​ന്ദേ​ശം ന​ല്‍​കി.

ഞാ​ന്‍ വീ​ണ്ടും തി​രി​ച്ചു​വ​രും' എ​ന്നാ​യി​രു​ന്നു വി​നേ​ഷി​ന്‍റെ വാ​ക്കു​ക​ള്‍. ഡ​ൽ​ഹി ഇ​ന്ദി​രാ​ഗാ​ന്ധി ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ട്ര​യ​ല്‍​സി​ല്‍ മി​ക​ച്ച പ്ര​ക​ട​ന​ത്തോ​ടെ​യാ​ണ് വി​നേ​ഷ് തു​ട​ക്ക​മി​ട്ട​ത്. പാ​രീ​സ് ഒ​ളി​മ്പി​ക്‌​സി​ലെ ഹൃ​ദ​യ​ഭേ​ദ​ക​മാ​യ അ​നു​ഭ​വ​ത്തി​ന് ശേ​ഷം വി​നേ​ഷ് പ​ങ്കെ​ടു​ക്കു​ന്ന ആ​ദ്യ മ​ത്സ​ര​മാ​ണി​ത്.

റൗ​ണ്ട് ഓ​ഫ് 16 മ​ത്സ​ര​ത്തി​ല്‍ ജ്യോ​തി​യെ 7-1 എ​ന്ന സ്‌​കോ​റി​ന് ത​ക​ര്‍​ത്ത് വി​നേ​ഷ് ക്വാ​ര്‍​ട്ട​റി​ലേ​ക്ക് മു​ന്നേ​റി​യി​രു​ന്നു. ഇ​ട​യ്ക്ക് റി​വ്യൂ മോ​ണി​റ്റ​ര്‍ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ര്‍​ന്ന് മ​ത്സ​രം 10 മി​നി​റ്റോ​ളം ത​ട​സ​പ്പെ​ട്ടെ​ങ്കി​ലും അ​ത് വി​നേ​ഷി​ന്റെ ആ​ത്മ​വി​ശ്വാ​സ​ത്തെ ബാ​ധി​ച്ചി​ല്ല. എ​ന്നാ​ല്‍ നി​ഷു​വി​നെ​തി​രാ​യ ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ല്‍ മ​ത്സ​രം നാ​ട​കീ​യ​വും ത​ര്‍​ക്ക​ങ്ങ​ള്‍ നി​റ​ഞ്ഞ​തു​മാ​യി​രു​ന്നു.

മ​ത്സ​ര​ത്തി​ല്‍ ഒ​രു ഘ​ട്ട​ത്തി​ല്‍ വി​നേ​ഷ് 0-5 ന് ​പി​ന്നി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ട് വി​നേ​ഷ് ന​ട​ത്തി​യ ശ​ക്ത​മാ​യ മു​ന്നേ​റ്റ​ത്തി​നി​ടെ പോ​യി​ന്‍റ് ന​ല്‍​കി​യ​തി​നെ​ച്ചൊ​ല്ലി റ​ഫ​റി​മാ​രു​മാ​യി ത​ര്‍​ക്ക​മു​ണ്ടാ​യി. വി​നേ​ഷ് ന​ല്‍​കി​യ റി​വ്യൂ ച​ല​ഞ്ച് അ​നു​കൂ​ല​മാ​യ​തോ​ടെ താ​രം 6-5 ന് ​മു​ന്നി​ലെ​ത്തി.

Leave A Comment