ലോകകപ്പ് ആവേശം; മത്സരങ്ങൾ കേരളാവിഷൻ പ്ലാറ്റ്ഫോമുകളിൽ
മാള: ഫുട്ബോൾ ലോകകപ്പ് 2026 മത്സരങ്ങൾ കേരളാവിഷൻ പ്ലാറ്റ്ഫോമുകളിലൂടെ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് കേരളാവിഷൻ അറിയിച്ചു. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന മത്സരങ്ങൾ Unite8 Sports 1, Unite8 Sports 2 ചാനലുകളിലൂടെയാകും പ്രേക്ഷകരിലെത്തുക.
കേരളാവിഷൻ ഡിജിറ്റൽ, KEE IPTV, iTV എന്നീ സേവനങ്ങളിലെ ഉപഭോക്താക്കൾക്ക് മത്സരങ്ങൾ SD, HD നിലവാരങ്ങളിൽ കാണാനാകും. കേരളാവിഷൻ ഡിജിറ്റലിലും KEE IPTV യിലും Unite8 Sports 1, Unite8 Sports 2 ചാനലുകൾ യഥാക്രമം 769, 770 നമ്പറുകളിലും HD പതിപ്പുകൾ 862, 864 നമ്പറുകളിലുമാണ് ലഭ്യമാകുക.
അതേസമയം iTV പ്ലാറ്റ്ഫോമിൽ Unite8 Sports 1, Unite8 Sports 2 ചാനലുകൾ 980, 982 നമ്പറുകളിലും HD പതിപ്പുകൾ 981, 983 നമ്പറുകളിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ലോകകപ്പ് മത്സരങ്ങളുടെ ആവേശം വീട്ടിലിരുന്ന് ആസ്വദിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മത്സരങ്ങൾ തത്സമയം കാണുന്നതിനായി ഉപഭോക്താക്കൾ ചാനൽ നമ്പറുകൾ മുൻകൂട്ടി പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും കേരളാവിഷൻ അധികൃതർ അറിയിച്ചു.
Leave A Comment