sports

ഫുട്‌ബോള്‍ ആരവങ്ങള്‍ക്കിടയിലേക്ക് കായികമന്ത്രിയെത്തി

കൊച്ചി: കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നിറഞ്ഞു നിന്ന ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാക്കാന്‍ കായികമന്ത്രി ഒ.ജെ. ജെനീഷ് എത്തി. ഇന്നലെ രാത്രി 11.30 ഓടെ സ്‌റ്റേഡിയത്തിലെത്തിയ മന്ത്രി ഫുട്‌ബോള്‍ മാമാങ്കം കാണാന്‍ കാത്തിരുന്ന അര്‍ജന്‍റീനയുടെയും സ്‌പെയിന്‍റെയും ആരാധകരെ ആവേശത്തിലാക്കി.

ലഹരിയുടെയും മദ്യപാനത്തിന്‍റെയും ഇരുണ്ട വഴികളിലേക്ക് നമ്മുടെ തലമുറ വഴിതെറ്റിപ്പോകാതിരിക്കാന്‍ സ്‌പോര്‍ട്‌സി നേക്കാള്‍ മികച്ച മറ്റൊരു മരുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ഇഷ്ട ടീമിന് വിജയം നേര്‍ന്നാണ് അദ്ദേഹം മടങ്ങിയത്.

Leave A Comment