ക്രൈം

ഓപ്പറേഷൻ ഡ്രൈ ഡേ : പത്ത് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി യുവാവ് പിടിയിൽ

കൊരട്ടി : അന്നനാട് പാമ്പൂത്തറ കേന്ദ്രീകരിച്ച് അനധികൃതമായി മദ്യവിൽപന നടത്തിയിരുന്ന യുവാവിനെ തൃശൂർ റൂറൽ ജില്ലാപോലീസ് മേധാവി ഡോ. നവനീത് ശർമ്മ ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാലക്കുടി ഡിവൈഎസ്പി ആർ. അശോകൻ്റെ നേതൃത്വത്തിൽ ആഴ്ചകളോളം നടത്തിയ അന്വേണഷണത്തിനൊടുവിൽ പിടികൂടി. പാമ്പൂത്തറ പെരുമ്പടത്തി വീട്ടിൽ രാജു (48 വയസ് )വാണ് വൻ തോതിൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി പിടിയിലായത്.

ഒന്നാം തീയതി ബീവറേജുകളും ബാറുകളും അവധിയായതിനാലും, ലോക്സഭാ തെരഞ്ഞെടുപ്പ് ഫലമറിയുന്ന ദിവസം മുൻ നിർ‍ത്തിയും അനധികൃതവിപണനം നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന മദ്യമാണ് പൊലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് പത്ത് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യമാണ് പിടിച്ചെടുത്തത്.

രഹസ്യ വിവരത്തെ തുടർന്ന് ആഴ്ചകളോളം ഇയാൾ പോലീസിൻ്റെ  രഹസ്യ നിരീക്ഷണത്തിലായിരുന്നു. കൊരട്ടി സർക്കിൾ ഇൻസ്പെക്ടർ എൻ. എ അനൂപ്, സബ് ഇൻസ്പെക്ടർ മുഹമ്മദ് ഷിഹാബ് കുട്ടശേരി ഡാൻസാഫ് ടീം അംഗങ്ങളായ വി.ജി സ്റ്റീഫൻ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, എ.യു റെജി, ബിനു എം.ജെ, ഷിജോ തോമസ്, കൊരട്ടി പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഷിജോ സി.ടി സീനിയർ സിവിൽ പോലീസ് ഓഫീസമാരായ ടോമി വർഗീസ്, മണിക്കുട്ടൻ, ഹോംഗാർഡ് ജയൻ എന്നിവരടങ്ങിയ സംഘമാണ് രാജുവിനെ മദ്യവുമായി പിടികൂടിയത്. 

പ്ലാസ്റ്റിക് കവറിൽ തിരിച്ചറിയാനാവാത്തവിധം ഭദ്രമായി പൊതിഞ്ഞാണ് മദ്യക്കുപ്പികൾ ഇയാളുടെ പക്കൽ നിന്നും കണ്ടെത്തിയത്. പിടിയിലായ രാജുവിനെ വൈദ്യപരിശോധനയടക്കമുള്ള നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും.

Leave A Comment