പൂർവ വിദ്യാർഥി സംഗമത്തിനിടെ വടിവാൾ വീശി രണ്ടംഗ സംഘം
തൃശൂര്‍: വരവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പൂർവ വിദ്യാർത്ഥി സംഗമം നടക്കുന്നതിനിടെ വടിവാള്‍ വീശി രണ്ടംഗ സംഘത്തിന്റെ പരാക്രമം. ബൈക്കിലെത്തിയ രണ്ട് യുവാക്കളാണ് വടിവാൾ പ്രയോഗം നടത്തിയത്.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമി സംഘത്തിലെ ഒരാളുടെ ബൈക്കുമായി സ്കൂളിലെത്തിയ ഒരാളുടെ വാഹനം തട്ടിയിരുന്നു. ഇത് ചോദിക്കാനാണ് ഇവര്‍ വടിവാളുമായെത്തിയത്. അക്രമികളെ മറ്റുള്ളവർ ഇടപെട്ട് സ്കൂളിൽ നിന്നും പറഞ്ഞയക്കുകയും ചെയ്തു.
Leave A Comment