ക്രൈം

ക്യാപ്സൂള്‍ രൂപത്തിലാക്കി സ്വര്‍ണ്ണം ശരീരത്തിലൊളിപ്പിച്ചു, നെടുമ്പാശ്ശേരിയില്‍ യുവാവ് അറസ്റ്റില്‍

നെടുമ്പാശേരി: നെടുമ്പാശേരിയിൽ ഷാർജയിൽ നിന്നെത്തിയ യുവാവില്‍ നിന്ന്  സ്വർണ്ണം പിടികൂടി. പാലക്കാട് സ്വദേശി ഹുസൈനില്‍ നിന്നുമാണ് സ്വർണ്ണം പിടികൂടിയത്. 43 ലക്ഷം രൂപ വിലവരുന്ന  900 ഗ്രാം സ്വർണ്ണമാണ് ഹുസൈനില്‍ നിന്ന് കസ്റ്റംസ് പിടികൂടിയത്. ക്യാപ്സൂള്‍ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചാണ് ഹുസൈൻ സ്വർണം കടത്താൻ ശ്രമിച്ചത്.

Leave A Comment