പ്രേമം പൊളിഞ്ഞതിന് പരിഹാസം; ബന്ധുക്കളെ ചുറ്റികയ്ക്കടിച്ച് യുവാവ്
പാലക്കാട്: പ്രണയബന്ധം തകർന്നതിന്റെ പേരിൽ തന്നെ പരിഹസിച്ച ബന്ധുക്കളെ യുവാവ് ചുറ്റിക ഉപയോഗിച്ച് ആക്രമിച്ചു. പഴയ ലക്കിടി സ്വദേശി ബിഷ്റുൾ ഷാഫി ആണ് ബന്ധുക്കളെ ആക്രമിച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. പ്രണയനൈരാശ്യം ചൂണ്ടിക്കാട്ടി തന്നെ പരിഹസിച്ച മൂത്ത സഹോദരന്മാരുടെ ഭാര്യമാരെയും സ്വസഹോദരിയെയുമാണ് ഷാഫി ആക്രമിച്ചത്. പരിക്കേറ്റ ഒരാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Leave A Comment