ക്രൈം

വീട്ടിൽ അനധികൃത ബാർ നടത്തിയ യുവാവ് പിടിയിൽ

ചാലക്കുടി: വീട്ടിൽ അനധികൃത ബാർ നടത്തിയ യുവാവ് പിടിയിൽ. വെട്ടുകാട് നാലുകെട്ട് സ്വദേശി പാതിരകാട്ട് വീട്ടിൽ സിൻ്റപ്പൻ എന്ന സിൻ്റോയെയാണ്  50 കുപ്പി മദ്യവുമായി വീട്ടിൽ നിന്നും എക്സൈസ്  പിടികൂടിയത്. .

പുലർച്ച മുതൽ പാതിര വരെ തണുപ്പിച്ച ബിയർ മുതൽ വില കൂടിയ മദ്യം വരെ പകർത്തിയും,കുപ്പികളായും വിൽപന നടത്തുകയായിരുന്നു. പുലർച്ചെ വിറയൽ അനുഭവപ്പെടുന്ന മദ്യത്തിന് അഡിക്ഷൻ ആയവരാണ് പ്രധാന ഇടപാടുകാർ,

തുണിവിൽപന നടത്തുന്നതിൻ്റെ മറവിൽ ആണ് മദ്യവിൽപ്പന.മുൻപും മദ്യം കൈവശം വെച്ച കേസിൽ ഇയാള്‍ പിടിക്കപ്പെട്ടിട്ടുണ്ട്.  പ്രതിയെ പിടി കൂടിയ സംഘത്തില്‍  പ്രിവൻ്റീവ് ഓഫിസർ ടി.ജി.മോഹനൻ, ടിആർസുനിൽ കുമാർ.  , ശിവൻ.എൻയു, എക്സൈസ് ഓഫീസർമാരായ വിശാൽ,ജോസഫ് ദുർഗ, ശ്രീജിത്ത് എന്നിവർ ഉണ്ടായിരുന്നു.

Leave A Comment