മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിലെ മുഖ്യ പ്രതി മാള പോലീസ് പിടിയിൽ
കുഴൂർ: കുഴൂരിലെ സ്വകാര്യ മൈക്രോഫിനാൻസ് കമ്പനിയിൽ ദിവസങ്ങൾക്കു മുമ്പ് മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിലെ മുഖ്യ പ്രതിയെ മാള പോലീസ് അറസ്റ്റ് ചെയ്തു. എരവത്തൂർ സ്വദേശിയായ വെട്ടിയാടൻ തോമസ് മകൻ ലിന്റോ തോമസ് ആണ് പിടിയിലായത്. പണയം വെച്ച പണം വാങ്ങിയ ശേഷം പോലീസ് പിടിക്കാതിരിക്കാൻ ഒരു സ്ഥലത്തും താമസിക്കാതെ സ്ഥിരമായി യാത്ര ചെയ്തിരുന്ന ലിന്റോ തോമസിനെ തന്ത്രപരമായാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്.
ഒന്നാം പ്രതിയായ കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി ചെമ്പൂക്കടവ് സ്വദേശിയായ കൊക്കാണ്ടത്തിൽ ജോൺ മകൻ അലൻ ജോണിനെ ഏതാനും ദിവസങ്ങൾക്കു മുൻപ് മാള പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സി. ഐ സജിൻ ശശിയുടെ നേതൃത്വത്തിൽ എസ് ഐ രമ്യ കാർത്തികേയൻ, എസ് ഐ നീൽ ഹെക്ടർ, എ എസ് ഐ സുധാകരൻ, സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ മുരുകേഷ്, സൈബർ സെൽ ഉദ്യോഗസ്ഥൻ ബിനു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
Leave A Comment