ക്രൈം

മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ

അന്തിക്കാട് : കിഴുപ്പുള്ളിക്കരയിൽ നിന്ന് അര കിലോ ഹാഷിഷ് ഓയിലും 13 ഗ്രാം എം ഡി.എം.എ യുമായി യുവാക്കൾ പിടിയിൽ. കിഴുപ്പുള്ളിക്കര സ്വദേശി ഇട്ടിയാടത്ത് വീട്ടിൽ വിഷ്ണു (25)ചിറയ്ക്കൽ ഇഞ്ചമുടി സ്വദേശി അൽക്കേഷ്(22) എന്നിവരാണ് പിടിയിലായത്.

 രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് മഫ്തിയിൽ പല സംഘങ്ങളായി വളഞ്ഞാണ്   പ്രതികളെ  പിടികൂടിയത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് വിഷ്ണു.

വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇടയിൽ വിൽപന നടത്തുവാനാണ് മയക്കുമരുന്ന് എത്തിച്ചെതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ പറഞ്ഞു.ഇവർക്ക് മയക്കുമരുന്ന് ലഭിച്ചതിന്റെ ഉറവിടവും വിൽപന നടത്തിയവയെയും  കുറിച്ച് പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ക്രൈംബ്രാഞ്ച് ഡി.വൈ എസ് പി ഷാജ് ജോസ് , ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി.സി.ആർ.സന്തോഷ്, അന്തിക്കാട് പോലീസ് സ്റ്റേഷന്‍ ഇൻസ്പെക്ടർ പി.കെ.ദാസ്, ഡാൻസാഫ് ഇൻസ്പെക്ടർ ബി.കെ. അരുൺ , അന്തിക്കാട് എസ്.ഐ.  ഐശ്വര്യ. സി,  എസ്,ഐ.പി.
ജയകൃഷ്ണൻ ,  എ.എസ്.ഐ. ടി.ആർ.ഷൈൻ, സീനിയർ സി.പി.ഒ സൂരജ്.വി.ദേവ് , മിഥുൻ കൃഷ്ണ, , ഇ.എസ്.ജീവൻ, സോണി സേവിയർ, സി.പി.ഒ മാരായ കെ.എസ്. ഉമേഷ്, പി.വി.വികാസ് , സീനിയർ സി.പി.ഒ  സി.എം.മുരുകദാസ്, അനു.കെ.എസ്,  സഹദ്, വിപിൻ , ജിബിൻ
എന്നിവരാണ് അന്വേഷണ
സംഘത്തിൽ ഉണ്ടായത്.

Leave A Comment