പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച വെണ്ണൂർ സ്വദേശിയായ ഡ്രൈവർ അറസ്റ്റിൽ
വൈപ്പിൻ: ഒമ്പതാം ക്ലാസുകാരിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച ഡ്രൈവറെ മുനമ്പം പോലീസ് അറസ്റ്റ് ചെയ്തു. കളമശേരിയിലെ ലോജിസ്റ്റിക് കമ്പനിയിലെ മിനിലോറി ഡ്രൈവറായ തൃശൂർ വെണ്ണൂർ ഇടനാട് പുത്തൻകാട് ശ്രീക്കുട്ടൻ(21) ആണ് അറസ്റ്റിലായത്.
കല്യാണവീട്ടിൽ വച്ച് പരിചയപ്പെട്ട ബാലികയെ ഇൻസ്റ്റഗ്രാം വഴി ബന്ധം സ്ഥാപിച്ച് വശത്താക്കുകയും കടത്തിക്കൊണ്ട് പോകുകയുമായിരുന്നു. ബാലികയെ കാൺമാനില്ലെന്നുകാണിച്ച് വീട്ടുകാർ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് കളമശേരിയിൽ യുവാവ് താമസിക്കുന്നിടത്തുനിന്ന് രണ്ടുപേരെയും കണ്ടെത്തുകയായിരുന്നു. തുടർന്ന് ബാലികയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിനെത്തുടർന്നാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിനു കേസ് എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ എസ്ഐ മാരായ ടി.എസ്. സനീഷ്, എം. അനീഷ്, എഎസ്ഐ സരീഷ്, എം.സി. ഷേമ ജിനി എന്നിവർ ഉണ്ടായിരുന്നു
Leave A Comment