ക്രൈം

രാ​സ ല​ഹ​രി​യു​മാ​യി യു​വ​തി​ഉൾപ്പെടെ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

കാ​ല​ടി: രാ​സ​ല​ഹ​രി​യു​മാ​യി യു​വ​തി ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ അ​റ​സ്റ്റി​ൽ. നെ​ടു​വ​ന്നൂ​ർ പെ​രു​മ്പാ​ട്ട് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷി​ഹാ​ബു​ദ്ദീ​ൻ (28), കോ​ട്ടാ​യി അ​ൻ​ഡേ​ത്ത് വീ​ട്ടി​ൽ അ​ഖി​ൽ (24), എ​ൻ.​എ.​ഡി. നൊ​ച്ചി​മ ചേ​ന​ക്ക​ര വീ​ട്ടി​ൽ ഫൈ​സ​ൽ (35), ചൊ​വ്വ​ര പ​ട്ടൂ​ർ​കു​ന്ന് ത​ച്ച​പ്പി​ള്ളി വീ​ട്ടി​ൽ അ​ന​ഘ (18) എ​ന്നി​വ​രെ​യാ​ണ് കാ​ല​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച ക​ഴി​ഞ്ഞ് പോ​ലീ​സ് സം​ഘം പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

ശ്രീ​മൂ​ല​ന​ഗ​രം ക​ല്ലും​കൂ​ട്ടം ഭാ​ഗ​ത്ത് സം​ശാ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ ര​ണ്ടു കാ​റു​ക​ൾ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന​ത് ക​ണ്ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. കാ​റി​ന്‍റെ ഡാ​ഷ് ബോ​ർ​ഡി​ൽ നി​ന്നും 8.10 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു.

ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​എ. അ​നൂ​പ്, എ​സ്ഐ​മാ​രാ​യ ഹ​രീ​ഷ്, ജെ. ​റോ​ജോ​മോ​ൻ, എ​സ്‌​സി​പി​ഒ​മാ​രാ​യ ജ​യ​ന്തി, ഷൈ​ജു, സി​പി​ഒ​മാ​രാ​യ രെ​ജി​ത്ത്, ഷി​ജോ പോ​ൾ, ധ​നേ​ഷ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.
ക​ഴി​ഞ്ഞ ദി​വ​സം റൂ​റ​ൽ ജി​ല്ല​യി​ൽ നി​ന്നും ര​ണ്ടേ​മു​ക്കാ​ൽ​ക്കി​ലോ ക​ഞ്ചാ​വ്, 22 എ​ൽ​എ​സ്ഡി സ്റ്റാ​മ്പ്, 40 ഗ്രാ​മോ​ളം രാ​സ​ല​ഹ​രി എ​ന്നി​വ​യും പി​ടി​കൂ​ടി​യി​രു​ന്നു.

Leave A Comment