ഹോട്ടലില്‍ വിദ്യാര്‍ഥികളുടെ പരസ്യ മദ്യപാനം; ചോദ്യം ചെയ്തപ്പോള്‍ കൈയാങ്കളി
കൊച്ചി: ഇടപ്പള്ളിയിലെ ഹോട്ടലില്‍ വിദ്യാര്‍ഥികളുടെ പരസ്യമദ്യപാനം. ഇത് ചോദ്യം ചെയ്തതിന് പിന്നാലെ വിദ്യാര്‍ഥികൾ ഹോട്ടലിൽ അക്രമം നടത്തിയെന്നാണ് പരാതി.
ഹോട്ടലുടമയുടെ പരാതിയില്‍ പോലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. കോഴിക്കോട് സ്വദേശികളായ ആഷിക്ക്, ഇസ്മായില്‍, മുഹമ്മദ് എന്നിവരാണ് പിടിയിലായത്.
മരോട്ടിച്ചാലിലെ താല് ഹോട്ടലില്‍ ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. ഭക്ഷണം കഴിക്കാന്‍ വന്ന ഒരു സംഘം വിദ്യാര്‍ഥികള്‍ ഹോട്ടലില്‍ ഇരുന്ന് മദ്യപിക്കുകയായിരുന്നു.
ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ജീവനക്കാരും വിദ്യാർഥികളുമായി തര്‍ക്കമുണ്ടായി. കടയിലെ മിഠായി ഭരണി സംഘം എറിഞ്ഞുടച്ചെന്നും പരാതിയുണ്ട്. പിന്നീട് ഇവിടെനിന്ന് മടങ്ങിയശേഷം കൂടുതല്‍ പേരുമായി അല്‍പ്പസമയത്തിനകം തിരിച്ചുവന്ന ഇവര്‍ വീണ്ടും ബഹളം വച്ചു.
ഹോട്ടലിലെ ഭക്ഷണത്തില്‍ ഇവര്‍ മണ്ണ് വാരിയിട്ടതായും പരാതിയുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Leave A Comment