മാല കവർന്ന കേസിൽ യുവതി പിടിയില്‍
കൊച്ചി: നാലര പവന്റെ സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ യുവതി അറസ്റ്റില്‍. കോഴിക്കോട് കുറ്റിയാടി പൊതുവണ്ടിയില് ഹാജിറ(44)യാണ് എറണാകുളം നോര്‍ത്ത് പോലീസിന്റെ പിടിയിലായത്.
ദേശാഭിമാനി ടാഗോര്‍ സ്ട്രീറ്റില്‍ താമസിക്കുന്ന പരാതിക്കാരിയുടെ നാലരപവൻ വരുന്ന താലിമാലയാണ് ഇതേവീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇവർ മോഷ്ടിച്ചത്. പകരം അതേ മോഡലിലുള്ള മുക്കുപണ്ടം വയ്ക്കുകയും ചെയ്തു. നോര്‍ത്ത് സിഐ പ്രതാപചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരേ വാളയം പോലീസ് സ്റ്റേഷനില്‍ മോഷണക്കേസ് നിലവിലുണ്ട്.
Leave A Comment