നെടുമ്പാശേരി വിമാനത്താവളത്തിൽ 85ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും 85 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. ഇൻഡിഗോ എയർലൈൻസ് വിമാനത്തിന്റെ ടോയ്ലെറ്റിൽ നിന്നുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണം കണ്ടെത്തിയത്.
അവകാശികളില്ലാത്ത രണ്ട് ബാഗുകളിൽ പേസ്റ്റ് രൂപത്തിലാണ് സ്വർണം കണ്ടെത്തിയത്. ഏകദേശം 1,709 ഗ്രാം സ്വർണമാണ് പിടികൂടിയത്. വിമാനത്തിലെ ജീവനക്കാരാണ് ഈ വിവരം കസ്റ്റംസിൽ അറിയിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Leave A Comment