പുകയില ചോദിച്ചെത്തി; ഇല്ലെന്ന് പറഞ്ഞതിന് യുവാവിനെ കമ്പിവടികൊണ്ട് തലക്കടിച്ചു
കയ്പമംഗലം: ചളിങ്ങാട് യുവാവിന് നേരെ ആക്രമണം. ഇരുമ്പ് കമ്പികൊണ്ടുള്ള കുത്തേറ്റ് യുവാവിൻ്റെ തലക്ക് പരിക്ക്. ചെന്ത്രാപ്പിന്നി ഹലുവ തെരുവ് സ്വദേശി മൂന്നാക്ക പറമ്പിൽ റാഫി (40) ക്കാണ് കുത്തേറ്റത്. റാഫിയെ മുഹബ്ബത്ത് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് വൈകീട്ട് നാലരയോടെ ചളിങ്ങാട് അമ്പലനടയിൽ വെച്ചായിരുന്നു സംഭവം. സുഹൃത്തുമൊത്ത് ചായ കുടിച്ചിറങ്ങിയ റാഫിയോട് പ്രദേശവാസിയായ യുവാവ് പുകയില ആവശ്യപ്പെടുകയും ഇല്ല എന്ന് പറഞ്ഞ് സ്കൂട്ടറിൽ കയറി പോകാൻ നേരം പിറകിലൂടെ വന്ന് ഇരുമ്പ് കമ്പി കൊണ്ട് തലക്ക് കുത്തുകയായിരുന്നുവെന്നും പറയുന്നു.
കമ്പി കൊണ്ടുള്ള കുത്തേറ്റ് തലക്ക് പരിക്കേറ്റിട്ടുണ്ട്. കയ്പമംഗലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
Leave A Comment