നെടുമ്പാശേരിയിൽ സ്വർണവേട്ട; യാത്രക്കാരനിൽ നിന്ന് 83 പവൻ സ്വർണം പിടിച്ചെടുത്തു
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. യാത്രക്കാരനിൽ നിന്ന് 666 ഗ്രാം സ്വർണം പിടിച്ചെടുത്തു. സംഭവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി ജാഫർമോൻ പിടിയിലായി. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം അടിവസ്ത്രത്തിലെ പ്രത്യേക അറയിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.പരിശോധനയിൽ ഇയാളുടെ സോക്സിൽ നിന്ന് സ്വർണ ചെയിനുകളും കണ്ടെടുത്തു. അബുദാബിയിൽനിന്നാണ് ഇയാൾ എത്തിയത്.
Leave A Comment