ക്രിമിനൽ കേസ് പ്രതി കഞ്ചാവുമായി അറസ്റ്റിൽ
ആളൂർ: മയക്കുമരുന്നു വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള കേരള പോലീസിന്റെ നടപടിയുടെ ഭാഗമായി തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരം രഹസ്യ പരിശോധനയിൽ കഞ്ചാവുമായി ആളൂർ സ്വദേശി വടക്കേ തലക്കൽവീട്ടിൽ ഷാഹിനെ (28 വയസ്സ്) ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജു, ആളൂർ എസ്.ഐ. വി.പി. അരിസ്‌റ്റോട്ടിൽ എന്നിവർ അറസ്റ്റു ചെയ്തു.അടിപിടി ഹെവ്വേ റോബറി, മയക്കുമരുന്നു കേസ്സുകളുള്ള ഇയാൾ ചാലക്കുടി, കൊരട്ടി, ആളൂർ സ്റ്റേഷനുകളിലെ കേസ്സുകളിൽ പ്രതിയാണ്. രണ്ടായിരത്തി പത്തൊൻപതിൽ ചാലക്കുടി പോട്ടയിൽ വാഹനം തടഞ്ഞ് സ്വർണ്ണം കവർന്ന കേസിലും ഇയാൾ ഉൾപ്പെട്ടിരുന്നു. നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുള്ളയാളാണ്.
ശനിയാഴ്ച പോലീസ് സംഘം രഹസ്യമായി ഇയാളുടെ വീട്ടിലെത്തി നടത്തിയ റെയ്ഡിലാണ് കഞ്ചാവ് പിടികൂടിയത്.. എസ്.ഐ. രമേഷ് , എ.എസ്.ഐ മിനിമോൾ , സീനിയർ സിപി.ഒ മാരായ പ്രസാദ്, മനോജ്, ഷാൻമോൻ,സൈലേഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
Leave A Comment