ക്രൈം

പോട്ട ആശ്രമം ജംഗ്ഷനിൽ ആളില്ലാത്ത വീട്ടിൽ മോഷണം; പണവും ഗോൾഡ് കവറിങ് ആഭരങ്ങളും നഷ്ടപ്പെട്ടു

ചാലക്കുടി: ചാലക്കുടി ദേശീയപാതയോട് ചേർന്ന വീട്ടിൽ മോഷണം പണവും ഗോൾഡ് കവറിങ് ആഭരങ്ങളും നഷ്ടപ്പെട്ടു. പോട്ട ആശ്രമം സിഗ്നൽ ജംഗ്ഷനിൽ ദേശീയപാതയോട് ചേർന്നുള്ള റിട്ടേഡ് സർക്കാർ ജീവനക്കാരനായ പുല്ലൻ വിത്സന്റെ വീട്ടിലാണ് മോഷണം നടന്നത്. വിത്സനും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല.

ഇന്നലെ രാത്രിയാണ് മോഷണം നടന്നതെന്ന് കരുതുന്നത്. വീടിനു പുറത്തിരുന്ന തൂമ്പയും വലിയ കല്ലും ഉപയോഗിച്ചാണ് മോഷ്ടക്കൾ അകത്തു കടന്നത്. 

തിങ്കളാഴ്ച വൈകുന്നേരം 6മണിയോടെ വിത്സനും കുടുംബവും നെടുമ്പാശേരിയിലുള്ള മകളുടെ വീട്ടിലേക്ക് പോയിരുന്നു  ഇന്ന് രാവിലെ വീട്ടിൽ ജാതിക്ക പറിക്കാനെത്തിയവരാണ് മോഷണം നടന്നതായി കണ്ടെത്തിയത്. തുടർന്ന് വീട്ടുകാരെ വിളിച്ചു വരുത്തി നടത്തിയ പരിശോധനയിലാണ് 3000രൂപയും ഗോൾഡ് കവറിങ് ആഭരങ്ങളും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. 

വീടിനുള്ളിലെ 7 വാതിലുകളും അഞ്ചോളം അലമാരകളും തകർത്തനിലയിലും സാധങ്ങൾ വാരിവലിച്ചിട്ട നിലയിലുമാണ്. വീട്ടിൽ നിന്നും മറ്റൊന്നും നഷ്ടപ്പെട്ടിട്ടില്ല എന്നാണ് പ്രാഥമിക കണ്ടെത്തൽ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന ഏകദേശം 60000 രൂപ വിലയുള്ള ജാതികായയും ഇലക്ട്രോണിക്സ് ഉപകാരണങ്ങളും എടുക്കാത്തതിനാൽ പണവും സ്വർണവും മാത്രം അപഹരിക്കുന്ന പ്രൊഫഷണൽ സംഘമാകും ഇതിന്റെ പിന്നിൽ എന്നാണ് കരുതുന്നത്. 

കുറച്ചു ദിവസമായി ചാലക്കുടിയിലും സമീപ പ്രദേശങ്ങളിലും മോഷണം പെരുകുകയാണ് കഴിഞ്ഞ തിങ്കളാഴ്ച ചിറങ്ങര ഗാന്ധി നഗറിലുള്ള വീട്ടിൽ നിന്നും 35പവനും 8000 രൂപയും മോഷണം പോയിരുന്നു. ഇതുവരെ പോലീസിന് ഇതിനെ കുറിച്ച് യാതൊരു തുമ്പും കിട്ടിയിട്ടില്ല. 

ദേശീയപാതയോടും റെയിൽവേ പാതയോടും ചേർന്നുള്ള വീടുകളിലാണ് നിലവിൽ മോഷണം നടന്നിരിക്കുന്നത്. 

ചിറങ്ങരയിൽ മോഷണം നടത്തിയ അതേ സംഘം തന്നെയാണോ ഇതിന് പിന്നിൽ എന്നും സംശയമുണ്ട്.

Leave A Comment