ക്രൈം

വീടിനുള്ളില്‍ വ്യാജ ചാരായം നിര്‍മ്മാണം; പരിയാരം സ്വദേശി എക്‌സൈസ് പിടിയിൽ

ചാലക്കുടി: വീടിനുള്ളില്‍ വ്യാജ ചാരായം നിര്‍മ്മിക്കുകയായിരുന്ന ആളെ ചാലക്കുടി എക്‌സൈസ് സംഘം പിടികൂടി. പരിയാരം വേളൂക്കര പുതുശ്ശേരി വീട്ടില്‍ വര്‍ഗ്ഗീസ് (64) ആണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്നും 100 ലിറ്റര്‍ വാഷ്, 2 ലിറ്റര്‍ ചാരായം, വാറ്റുപകരണങ്ങള്‍ എന്നിവയും പിടിച്ചെടുത്തു. 

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ എന്‍ സുരേഷിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ  ജെയ്‌സണ്‍ ജോസ്, ഇ പി ദിബോസ്, കെ പി സുനില്‍കുമാര്‍, പി പി ഷാജി എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.

Leave A Comment