ക്രൈം

കോടതി മുറ്റത്ത് വച്ച് അഭിഭാഷകന്റെ കഴുത്തറുത്ത് പ്രതി; പിന്നാലെ മജിസ്ട്രേറ്റിന് മുന്നിൽ കീഴടങ്ങി

തമിഴ്‌നാട്: കോടതിയുടെ പുറത്തുവച്ച്‌ ജൂനിയർ അഭിഭാഷകനെ വെട്ടി പരുക്കേല്‍പ്പിച്ചു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലാണ് സംഭവം. ആളുകള്‍ നോക്കി നില്‍ക്കേ അരിവാളുകൊണ്ടായിരുന്നു ആക്രമണം. സത്യനാരായണൻ എന്ന അഭിഭാഷകൻ്റെ ജൂനിയറായ കണ്ണനാണ് (30) പരുക്കേറ്റത്. മാറ്റൊരു അഭിഭാഷകനായ ആനന്ദ് കുമാർ (39) എന്ന പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. സംഭവ ശേഷം ആനന്ദ് ഹൊസൂർ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടില്‍ കീഴടങ്ങുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

സംഭവത്തിൻ്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മുഖത്തും കഴുത്തിലും ഗുരുതരമായി പരുക്കേറ്റ കണ്ണനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യക്തി വൈരാഗ്യമാകാം ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ഹൊസൂർ ടൗണ്‍ പോലീസ് പറഞ്ഞു. ഇരുവരും തമ്മില്‍ മുമ്ബും വഴക്കുകള്‍ ഉണ്ടായിട്ടുണ്ടെന്നും അവ ഒത്തുതീർപ്പില്‍ എത്തിയിരുന്നതായും പോലീസ് അറിയിച്ചു. സംഭവത്തെപ്പറ്റി അന്വേഷണം പുരോഗമിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

Leave A Comment