കൊടുങ്ങല്ലൂർ താലപ്പൊലിയോടനുബന്ധിച്ച് ആക്രമണം നടത്തിയ പ്രതികൾ പിടിയിൽ.
കൊടുങ്ങല്ലൂർ: താലപ്പൊലിയോടനുബന്ധിച്ച് ആക്രമണം നടത്തിയ പ്രതികൾ പിടിയിൽ. ജനുവരി പതിനേഴിന് കൊടുങ്ങല്ലൂർ കാട്ടാകുളത്തുള്ള തോട്ടാശ്ശേരി അജയൻ മകൻ സൈജിത്തിനെയും അനുജൻ സാഹുൽജിത്തിനെ ആക്രമിച്ച കേസ്സിലെ പ്രതികളായ വെമ്പലൂർ ചളളിയിൽ ബൈജു , വെമ്പല്ലൂർ മുല്ലേഴത്ത് റോഹിത്ത് ,വെമ്പല്ലൂർ ചളളിയിൽ സംഗീത് എന്നിവരെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.കൊടുങ്ങല്ലൂർ പോലീസ് ഇൻസ്‌പെക്ടർ അരുൺ ബി കെ യുടെ നേതൃത്വത്തിൽ, എസ്. ഐ സാലീം, എസ്. ഐ വൈഷ്ണവ്, പോലീസ് ഉദ്യോഗസ്ഥരായ ഷമീർ, ഗോപേഷ്, വിഷ്ണു എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Leave A Comment