അമ്പലക്കള്ളൻ പോലീസ് പിടിയിൽ
കൈപ്പമംഗലം : ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ പ്രതി പോലീസ് പിടിയിലായി. കൂരിക്കുഴി രഞ്ജിത്തിനെയാണ്
കൈപ്പമംഗലം എസ് എച്ച് ഒ കെ.എസ് സുബീഷ് മോൻന്റെ നേതൃത്തത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം രാത്രി ഒന്നരക്ക് കമ്പനിക്കടവ് കരിക്കുഴി ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിൻ്റെ ചുറ്റുമതിൽ ചാടിക്കടന്ന് ശ്രീകോവിലിൽ അകത്തുള്ള ഭണ്ഡാരം കുത്തിതുറന്ന് 19600 രൂപ മോഷ്ടിച്ചു .
സിസിടിവിയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിനൊടുവിലാണ് രഞ്ജിത്തിനെ പിടികൂടിയത്. മോഷ്ടിച്ചു കിട്ടുന്ന പണം ആഡംബര ജീവിതത്തിനായി ഉപയോഗിക്കുകയും പണം തീരുമ്പോള്‍ വീണ്ടും മോഷ്ടിക്കാൻ ഇറങ്ങുകയും ആണ് ഇയാൾ ചെയ്തിരുന്നത്. മോഷ്ടിക്കാന്‍ ഉദ്ദേശിക്കുന്ന മേഖലയിൽ പകൽ ആക്രി പെറുക്കാൻ നടന്ന് രാത്രി സമയങ്ങളിലാണ് മോഷണം നടത്തിയിരുന്നത്.
അന്വേഷണ സംഘത്തിൽ എസ് ഐ
കൃഷ്ണപ്രസാദ് , എ എസ് ഐ ബിജു വാളൂര് ,എന്നിവരും ഉണ്ടായിരുന്നു.
Leave A Comment