ക്രൈം

ചെന്ത്രാപ്പിന്നിയില്‍ മോഷ്ടാക്കള്‍ അറസ്റ്റില്‍

കയ്പമംഗലം: ചെന്ത്രാപ്പിന്നിയില്‍ അപകടത്തില്‍പെട്ട കെഎസ്ആര്‍ടിസി ബസ്സില്‍ നിന്നും ബാഗ് മോഷ്ടിച്ച കേസിലെ പ്രതിയെയും കൊപ്രക്കളം സെന്ററിലെ സ്റ്റാര്‍ ഓഡിറ്റോറിയം പൊളിച്ചതിന്റെ ഷട്ടറും ഗ്രില്ലും മോഷ്ടിച്ച കേസിലെയും പ്രതികളെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു.

ചെന്ത്രാപ്പിന്നിയില്‍ നിന്നും ബാഗ് മോഷ്ടിച്ച കേസില്‍ 17ാം കല്ല് സ്വദേശി തുപ്രാട്ട് കുമാരന്‍ (55) നെയും ഷട്ടര്‍ മോഷ്ടിച്ച കേസില്‍ പാവറട്ടി സ്വദേശി പുഴങ്കരയില്ലത്ത് ജെറീഷിനെയുമാണ് കയ്പമംഗലം എസ്.ഐ. സുബീഷ്‌മോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

Leave A Comment