ക്രൈം

ഭാര്യയെ മർദ്ദിച്ച് കയ്യൊടിച്ച കേസില്‍ ഭര്‍ത്താവിനെ മാള പോലീസ് അറസ്റ്റ് ചെയ്തു

മാള: ഭാര്യയെ മർദ്ദിച്ച സംഭവത്തിൽ ഭർത്താവ് കൊമ്പത്തുകടവ് സ്വദേശി കാട്ടിപറമ്പിൽ പ്രമോദിനെ (40) മാള എസ്എച്ച്ഒ വി. സജിൻ ശശിയുടെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 30 നാണ് ഇതു സംബന്ധിച്ച് പരാതി ലഭിച്ചത്.

 2009 മുതൽ ഭർത്താവ്  ശാരീകമായി പീഢിപ്പിക്കാറുണ്ടെന്ന് വീട്ടമ്മ മൊഴി നൽകി. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ പ്രമോദ് കയ്യിൽ കരുതിയിരുന്ന ഇരുമ്പ് വടി ഉപയോഗിച്ച് വലതു കയ്യിൽ ആഞ്ഞടിക്കുകയായിരുന്നു. എല്ലിന് പൊട്ടല്‍ സംഭവിച്ചിരുന്നു. ഗാർഹിക പീഢനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുണ്ട്

Leave A Comment