പോലീസുകാരനെ അപായപ്പെടുത്താന്‍ ശ്രമം, യുവാവ് അറസ്റ്റിൽ
തൃശൂര്‍: വില്പനയ്ക്കായി ഹാഷിഷ് ഓയിലുമായി വന്ന യുവാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാരനെ ബൈക്കിടിച്ച് അപായപ്പെടുത്താന്‍ ശ്രമം. മണ്ണുത്തി മുളയം അയ്യപ്പന്‍കാവ് സ്വദേശി ആനക്കോട്ടില്‍ അജിതിനെയാണ് പീച്ചി പോലീസ് സാഹസികമായി പിടികൂടിയത്.
കഴിഞ്ഞദിവസം രാത്രി പ്രതി ഹാഷിഷ് ഓയിലുമായി വരുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പരിശോധ ശക്തമാക്കായിരുന്നു. പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് ബൈക്ക് വേഗത്തില്‍ ഓടിപ്പിച്ച് പോലീസുകാര്‍ക്കു നേരേ ഇടിച്ചുകയറ്റി.
ബൈക്ക് ഇടിച്ചതിനെ തുടര്‍ന്ന് പീച്ചി പോലീസ് സ്റ്റേഷനിലെ സിപിഒ കിരണിനു പരിക്കേറ്റു. ഇതിനിടയില്‍ സ്റ്റേഷന് ഹൗസ് ഓഫീസറും സംഘങ്ങളും ചേര്‍ന്ന് പ്രതിയെ പിടികൂടി.
Leave A Comment