ക്രൈം

നെടുമ്പാശേരിയിൽ വൻ മയക്കുമരുന്ന് വേട്ട; വിദേശ വനിത പിടിയിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. വിദേശ വനിതയിൽനിന്ന് ഒരു കിലോഗ്രാം ഹെറോയിനാണ് ഡിആർഐ പിടികൂടിയത്.

ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ കൊച്ചിയിലെത്തിയ കെനിയൻ വനിതയില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡിആർഐ പരിശോധന നടത്തിയത്.

Leave A Comment