നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുപേർ പിടിയിൽ
കൊടകര : കൊടകര ജംഗഷനിൽ നടത്തിയ വാഹന പരിശോധനക്കിടെ രണ്ട് യുവാക്കൾ നിരോധിത പുകയില ഉൽപന്നങ്ങളുമായി കൊടകര പോലീസിന്‍റെ പിടിയിലായി. പുത്തുക്കാവ് നമ്പൂകുളങ്ങര മനോജ്
(34) പാറക്കാട്ടുകര കൊളത്താപ്പള്ളി വീട്ടിൽ ശിവദാസൻ (40) എന്നിവരെയാണ് 750 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി കൊടകര പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അനൂപ് പി ജിയും പോലീസ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. കൊടകര, പോരാമ്പ്ര, ആളൂർ , കോടാലി തുടങ്ങിയ സ്ഥലങ്ങളിലെ നിരോധിത പുകയില ഉൽപന്നങ്ങളുടെ മൊത്ത വിതരണക്കാരാണ് പ്രതികൾ .
ജൂനിയർ എസ് ഐ അനീഷ്, എസ്സിപിഓ മാരായ ബൈജു എം. എസ്, ഷാജു ചാതേലി , റെനീഷ്.പി. എസ് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
Leave A Comment