ഗുണ്ടാ പിരിവ് നൽകിയില്ല; സ്പാ ജീവനക്കാരിയെ ആറംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു
പത്തനംതിട്ട: തിരുവല്ലയിൽ ഗുണ്ടാ പിരിവ് നൽകാതിരുന്ന യുവതിയെ ഗുണ്ടാസംഘം കൂട്ടബലാത്സംഗം ചെയ്തതായി പരാതി. തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളായ ആറു പേരും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായാണ് പരാതി.
കാപ്പാ കേസ് പ്രതിയും കൂട്ടാളികളും സ്പായിലെത്തി 50,000 രൂപ ആവശ്യപ്പെട്ടാണ് യുവതിയെ ഭീഷണിപ്പെടുത്തിയത്. തൃശൂർ സ്വദേശിയായ ഉടമ 10,000 രൂപ നൽകാമെന്ന് ഇവരോട് പറഞ്ഞു.
ആ പണം പോരെന്ന് പറഞ്ഞാണ് റിസപ്ഷനിലുണ്ടായിരുന്ന രണ്ട് പെൺകുട്ടികളിൽ ഒരാളെ മുറിയിലേക്ക് വലിച്ചുക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ ഇവർ മൊബൈലിൽ പകർത്തിയെന്ന് സംശയമുണ്ട്. പീഡനത്തിനു ശേഷവും പ്രതികൾ ഭീഷണി തുടർന്നു.
സംഭവത്തിൽ മരണ സുബിൻ എന്ന സുബിൻ അലക്സാണ്ടറും മൂന്നു പേരും അറസ്റ്റിലായിട്ടുണ്ട്. കേസിൽ ആകെ ആറ് പ്രതികളാണുള്ളത്. കേസിലെ മൂന്ന് പ്രതികൾ ഒളിവിലാണ്. ഫെബ്രുവരി ഒന്നിന് ഉച്ചയോടെയാണ് സംഭവം നടന്നത്.
Leave A Comment