ജില്ലാ വാർത്ത

പ്രധാനമന്ത്രി ഉടനെത്തും; തൃശൂർ സുരക്ഷാവലയത്തിൽ

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക് പുറപ്പെട്ടു. അൽപ്പ സമ യത്തിനുള്ളിൽ കുട്ടനെല്ലൂർ ഗവൺമെൻ്റ് കോളജ് ഹെലിപാഡിൽ പ്രധാനമ ന്ത്രി എത്തിച്ചേരും.

ജില്ലാ കളക്ടർ വി.ആർ. കൃഷ്‌ണതേജയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ സ്വീകരിക്കും. തുടർന്ന് റോഡ് മാർഗം സ്വരാജ് റൗണ്ടിൽ ജനറൽ ആശുപത്രി ജംഗ്ഷനിൽ എത്തുന്ന പ്രധാനമന്ത്രിയെ ബിജെപി നേതാക്കൾ സ്വീകരിക്കും.

സ്വരാജ് റൗണ്ടിൽ ആശുപത്രി ജംഗ്ഷനിൽനിന്നു മോദിയുടെ റോഡ് ഷോ ആരംഭിക്കും. തെക്കേഗോപുരനട, മണികണ്ഠ്‌ഠനാൽ, നടുവിലാൽ, നായ്ക്ക നാൽ വഴി അദ്ദേഹം വടക്കുന്നാഥക്ഷേത്ര മൈതാനിയിൽ ഒരുക്കിയ വേദിയി ലെത്തും.

Leave A Comment