ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് കമാനം തകര്‍ന്ന് വീണു; രണ്ട് പേര്‍ക്ക് പരിക്ക്
തൃശൂര്‍: കോര്പറേഷന് ഓഫീസിനു മുന്നില്‍ കവാടം തകര്‍ന്നുവീണ് രണ്ട് പേര്‍ക്ക് പരിക്ക്. തൃശൂര്‍ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള കമാനം ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് തകര്‍ന്നുവീണാണ് അപകടം ഉണ്ടായത്.
ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. ഓട്ടോറിക്ഷാ ഡ്രൈവറായ ജോണി, വഴിയാത്രക്കാരിയായ മേഴ്സി ആന്റണി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും തൃശൂർ സ്വദേശികളാണ്.
ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല.
Leave A Comment