മാള ഹോളിഗ്രേസ് കോളേജിൽ 12 വിദ്യാർഥികൾക്കും ഒരു ജീവനക്കാരിക്കും മഞ്ഞപ്പിത്തം
മാള : മാള ഹോളി ഗ്രേസ് കോളേജിലെ 12 വിദ്യാർത്ഥികൾക്കും ഒരു ജീവനക്കാരിക്കും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രിസ്മസ് അവധി കഴിഞ്ഞ് മടങ്ങിവന്ന വിദ്യാർത്ഥികളിൽ ആണ് രോഗം സ്ഥിരീകരിച്ചത്. ഇത്രയും കുട്ടികൾക്ക് അസുഖം വരാൻ ഉണ്ടായ കാരണം വ്യക്തമല്ല.സംഭവം നടന്നു ഏതാനും ദിവസം കഴിഞ്ഞാണ് ആരോഗ്യ വകുപ്പിന് ഇതിനെ പറ്റി വിവരം ലഭിച്ചത്. തൃശ്ശൂർ ഡിഎംഒ യിലെ ഉദ്യോഗസ്ഥനും മാളയിലെ ഹെൽത്ത് ഇൻസ്‌പെക്ടറും അടങ്ങുന്ന സംഘം ഹോളി ഗ്രേസിന്‍റെ കീഴിലുള്ള സ്കൂളും കോളേജും പരിസരങ്ങളും പരിശോധിച്ചെങ്കിലും അസാധാരണമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ല.
Leave A Comment