ഒരു മാറ്റവുമില്ല! പറവൂരിൽ ഹോട്ടലിൽ വീണ്ടും പഴകിയ ഭക്ഷണം പിടികൂടി
പറവൂരിൽ ഹോട്ടലിൽ നിന്നും വീണ്ടും പഴകിയ ഭക്ഷണം പിടികൂടി. കുമ്പാരി ഹോട്ടലിൽ നിന്നുമാണ് പഴകിയ അൽഫാം ഉൾപ്പെടെയുള്ള ഭക്ഷണങ്ങൾ പിടികൂടിയത്. ബുധനാഴ്ച രാവിലെയാണ് നഗരസഭാ അധികൃതർ ഹോട്ടലിൽ പരിശോധന നടത്തിയത്.
വൃത്തിഹീനമായ നിലയിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടൽ അടയ്ക്കാൻ അധികൃതർ നിർദേശം നൽകി.
Leave A Comment